10001 OTTAMOOLIKAL

10001 ഒറ്റമൂലികൾ


Stock: Available

ISBN: 9788189823139

SKU: OM

Author: Dr. J. Guna Mani

Language: MALAYALAM

Binding: Hardcover

Pages: 496

Size: Demy 1/8

MRP: 370/-


BUY NOW


RVA Retailer


Amazon


Flipkart


Meesho


WhatsApp


പ്രകൃതി ജീവനത്തിൽ ഔഷധസസ്യങ്ങൾക്ക് വളരെയേറെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ആർഷഭാരതത്തിലെ ഋഷിമാർ നിരന്തര തപസ്യയിലൂടെ കണ്ടെത്തുകയും അമൂല്യ സസ്യ ങ്ങളിലെ ഔഷധഗുണങ്ങൾ അടുത്തറിയുകയും ഭക്ഷണക്രമംകൊണ്ടുള്ള പ്രകൃതിചികിത്സ നിശ്ചയിക്കുകയും ചെയ്തിരുന്നു.

ആയൂർവേദത്തിൽ വളരെയധികം ഔഷധസസ്യങ്ങൾ ഉള്ളതിനാൽ അവയെല്ലാം കണ്ടാൽ സൂക്ഷ്മമായി തിരിച്ചറിയുന്നവർ പഴക്കം ചെന്ന വൈദ്യന്മാരുടെയിടയിൽ പോലും വിരളമാണ്. ആയതിനാൽ കഴിയുന്നത്ര ഓഷധസസ്യങ്ങളുടെചിത്രങ്ങൾ സഹിതം ഇതിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്. നിരവധി ഈടുറ്റ ഗ്രന്ഥങ്ങൾ പരിശോധിച്ചും പ്രസിദ്ധ ആയുർവേദ വൈദ്യന്മാർ ഗിരിവർഗ്ഗക്കാരായ മുത്താന്മാർ മുതലായവരുടെ ഒറ്റമൂലി പ്രയോഗങ്ങൾ നേരിൽകണ്ട് മനസ്സിലാക്കിയും ഉത്തമവിശ്വാസത്തോടെ തയ്യാറാക്കിയിട്ടുള്ളതാണ് ഈ ഗ്രന്ഥം. ഒരു ഭിഷഗ്വരന് പകരമാവില്ലെങ്കിലും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അടിയന്തിര ഘട്ടങ്ങളിൽ പാഴ്ചിലവില്ലാതെ വീട്ടിൽ വച്ചുതന്നെ എളുപ്പത്തിൽ ഔഷധങ്ങൾ തയ്യാറാക്കാൻ സഹായകമാണ് ഈ പുസ്തകം.