BHARATHATHILE PUNNYASRAMANGAL

ഭാരതത്തിലെ പുണ്യാശ്രമങ്ങൾ


Stock: Available

ISBN: 9789395366014

SKU: BPA

Author: PERINAD SADANANDAN PILLAI

Language: MALAYALAM

Binding: Hardcover

Pages: 384

Size: Demy 1/4

MRP: 490/-


BUY NOW


RVA Retailer


Amazon


Flipkart


Meesho


WhatsApp


ഭാരതം ലോകത്തിനു നൽകിയ സംഭാവനകളിലൊന്നാണ് ആശ്രമങ്ങൾ. ദുർലഭമായ മനുഷ്യജന്മം  ഭാരതാംബയുടെ മണ്ണിൽ ലഭിക്കാനിടയായത് ഒരു ഭാഗ്യമായി കരുതുന്നവരാണ് നമ്മൾ. ഈ ലോകത്ത് സുഖമായി ജീവിക്കാനും പുരോഗതി കൈവരിച്ച് ആത്മജ്ഞാനം നേടാൻ ആഗ്രഹിക്കുന്നവരുമാണ് അധികവും. പൂർവ്വ ജന്മസുകൃതം കൊണ്ട് ലഭിച്ച ചുരുങ്ങിയ കാലത്തെ ജീവിതത്തിനിടയിൽ മോക്ഷം നേടുക എന്നതാണ് ഏവരുടേയും ലക്ഷ്യം. അതിനുള്ള ഒരു വഴിയാണ് തീർത്ഥാടനം. ഗംഗ പോലുള്ള പുണ്യനദികളിൽ സ്‌നാനം ചെയ്‌തും മഹാക്ഷേത്രങ്ങളിൽ ദർശനം നടത്തിയും പുണ്യാശ്രമങ്ങളിൽ ശരണം പ്രാപിച്ചും ആത്മസാക്ഷാത്കാരം നേടാൻ ആഗ്രഹിക്കുന്നവർക്ക് മാർഗ്ഗദർശനമേകുന്നതാണ് ഈ ഒരു അമൂല്യഗ്രന്ഥം.

ലോകത്തിൻ്റെ  നാനാഭാഗങ്ങളിൽ ശാഖകളുള്ള ശ്രീരാമകൃഷ്ണ ആശ്രമങ്ങൾ, ആർട്ട് ഓഫ് ലിവിംഗ് ആശ്രമങ്ങൾ, ചിന്മയമിഷൻ, ശ്രീ രാം ചന്ദ്രമിഷൻ, അമൃതാനന്ദമയി ബ്രഹ്മസ്ഥാനങ്ങൾ, സ്വാമി നാരായൺ അക്ഷർധാം എന്നിവ കൂടാതെ ഭാരതത്തിലെ ആദിശങ്കരാചാര്യപീഠങ്ങൾ, ഹിമാലയത്തിൽ ഹരിദ്വാറിലെ സപ്തർഷി ആശ്രമം, കേശവ് ആശ്രമം, അഭേദഗംഗാമയി ആശ്രമം, ഋഷികേശിലെ ശിവാനന്ദാശ്രമം, കൈലാസാശ്രമം, കാളി കമ്പളിവാലാ ആശ്രമം, ബ്രഹ്മപുരിയിലെ വസിഷ്ഠ ഗുഹ ആശ്രമം, ഉത്തരകാശിയിലെ തപോവൻ ആശ്രമം, ഉത്തരാഖണ്ഡിൽ മാവ് കോട്ടിലെ കണ്വാശ്രമം, ലോഹാഘട്ടിലെ മായാവതി ആശ്രമം, കുമാവോണിലെ കൈഞ്ചി ആശ്രമം, ധർമ്മശാല, ജമദഗ്നി- രേണുകാദേവി ആശ്രമം, പഞ്ചാബിൽ അമൃത്സറിലെ ആത്മാനുഭവ് ആശ്രമം, ഡൽഹിയിലെ ജ്ഞാനാന്ദാശ്രമം, ശക്തിപീഠാശ്രമം, കാശിയിലെ തിലഭാണ്ഡേശ്വര ആശ്രമം, ത്രൈലംഗസ്വാമി ആശ്രമം, പഞ്ചദശാനാം ആശ്രമം, കുമാരസ്വാമി മഠം, അലഹബാദിലെ ഭരദ്വാജാശ്രമം, രാജസ്ഥാനിൽ മൗണ്ട് ആബുവിലെ ശാന്തിവനം, ഗൗതമാശ്രമം, ഗുജറാത്തതിലെ സബർമതി ആശ്രമം, ജലാറാം ബാപ്പ ആശ്രമം, മദ്ധ്യപ്രദേശിൽ ഉജ്ജയിനിയിലെ സാന്ദീപനി ആശ്രമം, ചിത്രകൂടിലെ അത്തരി-അനസൂയ ആശ്രമം, ഇൻഡോറിലെ തപോഭൂമി ആശ്രമം, പശ്ചിമബംഗാളിൽ കുമാർപുക്കൂറിലെ ശ്രീരാമകൃഷ്ണ പരമഹംസ ആശ്രമം, ജയറാം വാഡിയിലെ ശ്രീശാരദാദേവി ആശ്രമം, കൊൽക്കത്തയിലെ ബേലൂർമഠം, നവദ്വീപിലെ മായാപൂർ ആശ്രമം, സിലിഗുഡിയിലെ ശ്രീരാമകൃഷ്ണ വേദാന്ത ആശ്രമം, ചക്ലയിലെ ബാബാ ലോക്നാഥ് ആശ്രമം, ബീർഭൂവിലെ താരാപീഠ്, ജാർഖണ്ഡിൽ റാഞ്ചിയിലെ യോഗാനന്ദാശ്രമം, മഹാരാഷ്ട്രയിൽ ആളന്ദിയിലെ അഗസ്ത്യാശ്രമം, വാർധയിലെ സേവാഗ്രാം ആശ്രമം, പൗണാറിലെ പരംധാം ആശ്രമം, പാർലിയിലെസജ്ജൻഗഡ് ആശ്രമം, മുംബൈ നെറൂളിലെ ഗുരുദേവഗിരി, ആന്ധ്രയിലെ രാമാനന്ദയോഗജ്ഞാനാശ്രമം, അഹോബിലമഠം, മന്ത്രാലയം, പുട്ടപർത്തിയിലെ പ്രശാന്തിനിലയം, തെലുങ്കാനയിൽ കൻഹയിലെ ശ്രീരാംചന്ദ്ര മിഷൻ, ഗോവയിലെ നാരായണ ഗിരി, ഷിർദ്ദിസായി സന്നിധി, കർണ്ണാടകയിൽ മുകാംബികയിലെ ശ്രീശങ്കരാശ്രമം, ശ്രീരാമകൃഷ്‌ണയോഗാശ്രമം, ബംഗളുരുവിലെ ആർട്ട് ഓഫ് ലിവിംഗ് ആശ്രമം, ധർമ്മസ്ഥല, കേരളത്തിൽ കാസർകോഡ് ചിന്മയമിഷൻ, കാഞങ്ങാട് ആനന്ദാശ്രമം, നിത്യാനന്ദാശ്രമം, വടകര സിദ്ധാശ്രമം, പാലക്കാട് ശിവാനന്ദാശ്രമം, ധർമ്മപീഠം, തൃശ്ശൂർ ശ്രീരാമകൃഷ്ണാശ്രമം, ശ്രീശാരദാമഠം, ആത്മപ്രഭാലയ ആശ്രിത ആശ്രമം, ചാലക്കുടി ഭാഗവതഗ്രാമആശ്രമം, വാഴൂർ തീർത്ഥപാദാ ശ്രമങ്ങൾ, കോട്ടയം ശ്രീവിദ്യാധിരാജ സേവാശ്രമം, ഇടച്ചോറ്റി സാബുസ്വാമി സന്നിധി, പത്തനം തിട്ട ശാന്താനന്ദമഠം, ഋഷിജ്ഞാന സാധനാലയം,അമൃതപുരി പന്മന ആശ്രമം, ശിവശങ്കരാശ്രമം, സദാനന്ദാശ്രമം, ശാന്താനന്ദമഠം, ആനന്ദധാം ആശ്രമം, കളരിയിൽ ആശ്രമം, ശിവഗിരി, ഉമാ മഹേശ്വരീമഠം, സ്വയംപ്രകാശാശ്രമം, ശ്രീരാമദാസാശ്രമം, അഭേദാശ്രമം, സാധുഗോപാലസ്വാമി സന്നിധി, നെട്ടയം ശ്രീരാമകൃഷ്ണാശ്രമം, ധാർമ്മികം, നെയ്യാർഡാംആശ്രമം, ആറയൂർ ആശ്രമം, പുതുചേരിയിലെ അരവിന്ദാശ്രമം, തമിഴ്നാട്ടിൽ തിരുവണ്ണാമലയിലെ രമണാശ്രമം, യോഗിറാംജി ആശ്രമം, വടലൂരിലെ സത്യജ്ഞാനാശ്രമം, ഈത്താമൊഴി കോമ്പസ്വാമിആശ്രമം, വെള്ളിമലയിലെ വിവേകാനന്ദാശ്രമം, നെട്ടാംകോട് ശാരദേശ്വരി ആശ്രമം, പാർവ്വതിപുരം ശ്രീധരസ്വാമിസന്നിധി, നമ്പിമല മൗനസ്വാമി ആശ്രമം, കുളച്ചൽ ശിവശങ്കരസ്വാമി സന്നിധി, ഭോഗർ സിദ്ധസന്നിധി, കന്യാ കുമാരിയിലെ ശ്രീകൃഷ്ണമന്ദിർആശ്രമം, ആനന്ദകുടീരംആശ്രമം ഉൾപ്പെടെ കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള നൂറ്റിയെട്ട് ആശ്രമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരപൂർവ്വഗ്രന്ഥം.

ആശ്രമങ്ങളുടെ ഫോട്ടോയും ഓരോ സ്ഥലത്തും എത്തിച്ചേരാനുള്ള വഴിയും മറ്റു വിവര ങ്ങളും ഉൾക്കൊള്ളുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥമാണ് ഭാരതത്തിലെ പുണ്യാശ്രമങ്ങൾ.