HALASYA MAHATMYAM (KILIPPATTU)

ഹാലാസ്യ മാഹാത്മ്യം
(കിളിപ്പാട്ട്)


Stock: 100

ISBN: 9789395366168

SKU: HM

Author: Dr. Thikkurissi Gangadharan

Language: MALAYALAM

Binding: Paperback

Pages: 672 

Size: Demy 1/4

MRP: 790/-


BUY NOW


RVA Retailer


Amazon


Flipkart


Meesho


WhatsApp


ഭഗവാൻ ഹാലസ്യനാഥനായ സുന്ദരേശൻ്റെ അത്യത്ഭുതവും, അത്യാനന്ദവും, മോക്ഷപ്രദവുമായ അറുപത്തിനാല് ലീലകൾ ഉൾക്കൊള്ളുന്ന മഹദ് ഗ്രന്ഥമാണ് 'ഹാലാസ്യമാഹാത്മ്യം'. സൃഷ്ടിസ്ഥിതിസംഹാരാവസ്ഥകളുടെ ദർശനം വിളംബരം ചെയ്യുന്ന ഭഗവാൻ്റെ ലീലകൾ ലളി തമായി വിസ്തരിക്കുന്ന ഈ പുസ്തകം മാനവരാശിക്കാകമാനം പുതിയ വെളിച്ചം പ്രദാനം ചെയ്യുന്ന ഒന്നാണ്. അറുപത്തിനാല് ലീലകളിലും ഹാലസ്യനാഥൻ ഓരോ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് തൻ്റെ ഭക്തന്മാർക്ക് മോക്ഷം നൽകുന്നതായി വിവരിക്കുന്നു. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രീതിയിൽ മലയാളികൾക്ക് പരിചയപ്പെടുത്തിയതുപോലെയാണ് ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ ഹാലാസ്യമാഹാത്മ്യം' എന്നറിയപ്പെടുന്ന ഈ കൃതി പരിഭാഷ പ്പെടുത്തിയിട്ടുള്ളത്. ശിവക്ഷേത്രങ്ങളിൽ പ്രസിദ്ധങ്ങളായ 68 ക്ഷേത്രങ്ങൾ ഉള്ളതിൽ അതിപ്രധാനമായി യുഗയുഗാന്തരങ്ങളായി നില നിൽക്കുന്ന കാശി, വായുക്ഷേത്രമായ കാളഹസ്‌തി, ആകാശക്ഷേത്രമായ ചിദംബരം, മധുരമീനാക്ഷി ക്ഷേത്രമായ ഹാലാസ്യം എന്നീ നാലണ്ണമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത് എന്ന് ഹാലാസ്യമാഹാത്മ്യത്തിൽ പ്രതിപാദിക്കുന്നു.

ഹാലാസ്യമാഹാത്മ്യത്തിൻ്റെ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ടെങ്കിലും വലിയ അക്ഷരത്തിലുള്ളതും തെറ്റില്ലാത്തതുമായ ഗ്രന്ഥങ്ങൾ വളരെ വിരളമാണ്. ഞങ്ങൾ ആദ്യം പുറത്തിറക്കിയ ഹാലാസ്യമാഹാത്മ്യം സ്വീകരിച്ച ശിവഭക്തരുടെ അഭ്യർത്ഥനമാനിച്ചാണ് ഇപ്പോൾ വലിയ അക്ഷരത്തിൽ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചത്. ഭഗവാൻ കൈലാസനാഥൻ്റെ അത്യത്ഭുതലീലകൾ സാധാരണക്കാരന് വായിച്ചു മനസ്സിലാകത്തക്കരീതിയിൽ തയ്യാറാക്കിയത് ഡോ. തിക്കുറുശ്ശി ഗംഗാധരനാണ്. വേദ പ്രയുക്തങ്ങളായ ആശയങ്ങളെ സ്വജീവിതത്തിൽ അനുഗ്രഹാശ്ശിസ്സുകൾ ചൊരിയുന്നതിന് പ്രാപ്തമാക്കുന്ന ഈ ഗ്രന്ഥം ശിവാരാധകസഹസ്രങ്ങൾക്കു മുമ്പിൽ സവിനയം സമർപ്പിച്ചു
കൊള്ളട്ടെ.