SIVASAKTHI MAHATMYAM

ശിവശക്തി മാഹാത്മ്യം


Stock: Available

ISBN: 9788189823481

SKU: SSM

Author: P Suvaranan Kallikkad

Language: MALAYALAM

Binding: Hardcover

Pages: 640

Size: Crown 1/4

MRP: 790/-


BUY NOW


RVA Retailer



Amazon


Flipkart


Meesho


WhatsApp


നമ്മെ ഭക്തിസാന്ദ്രമായ ഒരന്തരീക്ഷത്തിലേക്ക് നയിക്കുന്ന പുണ്യപുരാ തന കൃതിയാണ് ‘ശിവശക്തി മാഹാത്മ്യം'. സകല ചരാചരങ്ങളിലും പ്രാണൻ അഥവാ ജീവൻ ആയി വർത്തിക്കുന്ന പരമാത്മാവിനെ ശിവൻ എന്നു വിളി ക്കുന്നു. ജന്മാന്തരകൃതപാപങ്ങൾ നശിപ്പിക്കുന്നവനാണ് ശിവ ഭഗവാൻ. മാത്രമല്ല ജന്മാന്തരകൃതപുണ്യം ഭക്തർക്ക് നൽകി മോക്ഷം നൽകുന്ന മോ ക്ഷദായകനുമാണ് മഹാദേവൻ.

സൃഷ്ടി-സ്ഥിതി-സംഹാരമൂർത്തിയായ ശ്രീ മഹാദേവൻ ത്രിമൂർത്തികളിൽ ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ്. ആ മഹാദേവന്റെ മഹിമകൾ വിവരി ച്ചിട്ടുള്ളതാണ് 'ശിവശക്തി മാഹാത്മ്യം' എന്ന ഈ പുണ്യഗ്രന്ഥം. ശിവപുരണ കഥകളെക്കുറിച്ച് ഇന്നേവരെ അറിയപ്പെടാത്ത ഒട്ടനേകം മാഹാത്മ്യകഥകൾ, ദശാവതാരമൂർത്തിയുടെ ശിവഭക്തി, ശിവകുടുംബ മാഹാത്മ്യം, അന്നദാന മാഹാത്മ്യം, കാശിമാഹാത്മ്യം, കൂവളത്തിന്റെ മാഹാത്മ്യം, നാഗദന്തി മാഹാത്മ്യം, ഭസ്മ മാഹാത്മ്യം, ശിവരാത്രി മാഹാത്മ്വം, കൈലാസമാഹാത്മ്വം, രുദ്രമാഹാത്മ്യം, നടരാജമാഹാത്മ്യം, ശ്രീപാർവ്വതീമാഹാത്മതീ, വെറ്റിലമാഹാത്മ്യം, മാടൻതമ്പു രാന്റെ മാഹാത്മ്യം, ശിവഭഗവാന്റെ അഷ്ടോത്തരശതം, പദാനുപദഅർത്ഥ വിശദീകരണം, അർത്ഥനാരീശ്വരഭാവം, സാംബശിവഭാവം, മൃത്യുഞ്ജയഭാവം, കിരാതമൂർത്തീഭാവം, ദക്ഷിണാമൂർത്തിഭാവം, ത്രയംബകഭാവം, ഏറ്റുമാനൂർ ഭാവം, അഘോരഭാവം, ശൈവഭാവം, ശിവഭഗവാനിലൂടെ വാസ്തുവിദ്വാനുഗ്രഹം, ശിവലിംഗത്തെക്കുറിച്ചുള്ള ശാസ്ത്രീയപഠനം, ഗൃഹസ്ഥാശ്രമിയായ ശ്രീപരമേ ശ്വരൻ തുടങ്ങി ഇതുവരെ പ്രസിദ്ധീകരിച്ചുള്ള ഒരുപുസ്തകത്തിലൂടെയും അറിയാൻ സാധിക്കാത്ത അത്യപൂർവ്വങ്ങളായ അറിവുകൾ ഭക്തജനങ്ങൾക്ക് ഈ മഹദ്ഗ്രന്ഥത്തിലൂടെ ലഭിക്കുന്നതാണ്. തുടക്കത്തിൽ കാണുന്ന വർണ്ണ ചിത്രങ്ങളെല്ലാം ഓരോ അദ്ധ്യായങ്ങളിലും വിവരിച്ചിരിക്കുന്ന വിഷയങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ഈ ഗ്രന്ഥം വായിക്കുമ്പോൾ ഉള്ളം ഭക്തിപൂർ ണ്ണവും ആഹ്ലാദഭരിതവുമാകും. ശുദ്ധ ശൈവതത്വങ്ങളെ പ്രകീർത്തിക്കുന്നതും ഓരോ ഭവനങ്ങളിലും എക്കാലവും ഉണ്ടായിരിക്കേണ്ടതുമായ ഈ വിശിഷ്ട ഗ്രന്ഥം വായിച്ചതിനുശേഷം ഈ ഗ്രന്ഥത്തിലടങ്ങിയിരിക്കുന്ന ആഴവും പരപ്പുമുള്ള മഹനീയ തത്വങ്ങൾ മറ്റുള്ളവരിലേക്ക് എത്തിച്ചാൽ ഇതിൽപരം ശിവാനുഗ്രഹം വേറെ ലഭിക്കാനില്ല. ഭക്തിഭാവരസമുള്ള ഈ വിശുദ്ധഗ്രന്ഥം പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതുമായ എല്ലാ ഭക്തർക്കും ശ്രീപാർവ്വതി ദേവിയും ശ്രീപരമേശ്വരഭഗവാനും സർവ്വമംഗളങ്ങളും നൽകി അനുഗ്രഹിക്കു മാറാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു.