
സ്കന്ദമഹാപുരാണം

Stock: Available | ISBN: 9789395366038 | SKU: SKP |
---|---|---|
Author: Brahmasri Sreedhar Thikkurissi | Language: MALAYALAM | Binding: Hardcover |
Pages: 832 | Size: Demy 1/4 | MRP: 1190/- |
BUY NOW | RVA Retailer | Amazon |
Flipkart |
ആദിദേവനായ ശ്രീസുബ്രഹ്മണ്വസ്വാമിയുടെ ക്ഷേത്രത്തിൽ എത്തിയാൽ ഭക്തജനങ്ങളെല്ലാവരും മുരുകാ.. മുരുകാ... എന്ന് വിളിച്ച് പ്രാർത്ഥിക്കുന്നു. എന്തുകൊണ്ടാണ് നമ്മുടെ പഴമക്കാർ മുരുകാ... മുരുകാ.. എന്ന് വിളിച്ച് ദിവസവും ഒരുനേരമെങ്കിലും പ്രാർത്ഥിക്കണമെന്ന് പറയുന്നത്? മുരുകാ എന്ന നാമത്തിൽ എല്ലാം അടങ്ങുന്നു. മുരുകനിലെ ‘മു' എന്ന ആദ്യാക്ഷരം മുകുന്ദനെ കുറിക്കുന്നു, സാക്ഷാൽ മഹാവിഷ്ണുവിന്റെ തിരുനാമം. 'രു' എന്ന രണ്ടാമത്തെ അക്ഷരം രുദ്രനെ കുറിക്കുന്നു, സാക്ഷാൽ മഹാദേവന്റെ തിരുനാമം. 'ക' എന്ന മൂന്നാമത്തെ അക്ഷരം കമലനെ കുറിക്കുന്നു.
സാക്ഷാൽ ബ്രഹ്മദേവന്റെ തിരുനാമം. 'മുരുകാ'എന്ന ഒറ്റ നാമം ചൊല്ലി പ്രാർത്ഥിച്ചാൽ ത്രിമൂർ ത്തികളെയും പ്രാർത്ഥിച്ചതിന് സമമാണ്. മാത്രമല്ല ശ്രീമുരുകൻ ദൈവങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ അറിവും, അഴകും, ശക്തിയും, ധനവും എല്ലാം നൽകുന്ന ദേവനാണ്. ത്രിമൂർത്തി കളിൽ പ്രഥമസ്ഥാനീയനായ ഭഗവാൻ ശ്രീപരമേശ്വരന്റെ തൃക്കണ്ണിൽ നിന്നുത്ഭവിച്ച ആറുമുഖ ങ്ങളാണ് അറുമുഖദേവനായ സ്കന്ദനായി അവതരിച്ചത്. ഭഗവാന്റെ ഈ തിരുമുഖങ്ങൾ ആറു തത്ത്വങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ശിവന്റെ ത്രികണ്ണിൽ നിന്നും പിറന്ന് അതേ ശിവ നുതന്നെ പ്രണവമന്ത്രപ്പൊരുൾ ഓതിയ ദേവനാണ് ശ്രീമുരുകൻ. ബ്രഹ്മദേവന്റെ സൃഷ്ടികർത്താ വെന്ന അഹങ്കാരം അടക്കിയ ദേവനാണ് ശ്രീമുരുകൻ. ഒടുവിൽ അതേ ബ്രഹ്മദേവൻ തന്നെ പൂജിച്ച ദേവനുമാണ് ശ്രീമുരുകൻ. മാതുലനായ മാഹവിഷ്ണുവും മുരുകനും ഒരുപോലെ ശക്തിയിൽ തുല്യരാണ് എന്നൊക്കെ പുരാണങ്ങൾ പറയുന്നു.
ഈശ്വരചിന്തയുടെയും ആത്മജ്ഞാനത്തിന്റെയും ഉറവിടമാണ് പുരാണഗ്രന്ഥങ്ങൾ. ആർഷ ഭാരതീയ സംസ്കാരത്തിന്റെ സ്രോതസ്സുകളിൽ വളരെ പ്രാധാന്വമർഹിക്കുന്ന സ്ഥാനമാണ് സ്കന്ദ പുരാണത്തിനുള്ളത്. ഭഗവാന്റെ അവതാരമഹിമകളെ ആഴത്തിൽ മനസ്സിലാക്കുന്നതിനും അതു വഴി സ്ഥായിയായ ജീവിത സായൂജ്യം കൈവരിക്കുന്നതിനും ഉതകുന്നതരത്തിലാണ് ഈ മഹദ് ഗ്രന്ഥത്തിന്റെ രചന. ശൂരപത്മാദികളുടെ ജനനം, അവരുടെ തപസ്സ്, ഭഗവാൻ ശ്രീപരമേശ്വരനിൽ നിന്നുള്ളവരപ്രസാദം, താരകാസുരവിജയം, വിഷ്ണുതാരകയുദ്ധം, ശൂരപത്മാസുരന്റെ പരമേ ശ്വരരദർശനം, നഗരനിർമ്മാണം എന്നീ ഏഴു കാണ്ഡങ്ങളിലായി ഭഗവാന്റെ ലീലാവിലാസങ്ങൾ വളരെ ലളിതമായ ഭാഷയിൽ വായിച്ചു മനസ്സിലാക്കുന്നതിനും, നിത്യപാരായണത്തിനും ഉതകു ന്നതരത്തിലാണ് ശ്രീധര് തിക്കുറിശ്ശി ഇതിൽ വ്യാഖ്യാനം ചെയ്തിട്ടുള്ളത്. കൂടാതെ വ്യാസനിൽ നിന്നും സൂതന് ലഭിച്ച ശിവനാമങ്ങൾ സൂതൻ മഹർഷിമാർക്ക് ഉപദേശിച്ചു കൊടുക്കുന്നതാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അർത്ഥസഹിതമായ ശിവസഹസ്രനാമം മനുഷ്യരെ ഭക്തി മാർഗ്ഗത്തിലേക്ക് നയിച്ച് അതിലൂടെ നന്മയുടെയും സംതൃപ്തിയുടെയും പാതയി ലേക്ക് എത്തിക്കുന്നതിന് പ്രാപ്തമായ ഒന്നാണ് പുരാണകൃതികൾ.
ഓരോ ഭവനത്തിലും എക്കാലവും കരുതിവച്ച് വരുംതലമുറകൾക്ക് കൈമാറേണ്ടതായ ഒരു പുണ്യപുരാണകൃതിയാണ് "ശ്രീസ്കന്ദമഹാപുരാണം. ഈ മഹദ് ഗ്രന്ഥം ജനങ്ങളിൽ എത്തിക്കുകയോ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യാനിടയായാൽ ത്രിമൂർ ത്തികളുടെ അനുഗ്രഹം എല്ലാ കുടുംബങ്ങളിലും ലഭിക്കുമെന്നാണ് വിശ്വാസം.