
തന്ത്ര മന്ത്ര യന്ത്രങ്ങൾ

Stock: Available | ISBN: 9789395366779 | SKU: TMY |
---|---|---|
Author: Suvarnan Kallikkad | Language: MALAYALAM | Binding: Hardcover |
Pages: 408 | Size: Demy 1/4 | MRP: 890/- |
BUY NOW | RVA Retailer | Amazon |
Meesho |
1. തന്ത്രം: ഈശ്വരാരാധനയുടെ മൂന്നു വ്യത്യസ്ഥ മാർഗ്ഗങ്ങളാണ് തന്ത്ര-മന്ത്ര-യന്ത്രങ്ങൾ. ഈശ്വരപ്രകീർത്തനങ്ങളായ നാമമന്ത്രങ്ങളെ അനുയോജ്യമായ ക്രിയകളിലൂടെയും പൂജാദികളിലൂടെയും പ്രയോഗിക്കുന്ന സമ്പ്രദായമാണ് തന്ത്രം. പഞ്ചഭൂതസ്വരൂപമായ പ്രാണൻ്റെ രൂപത്തിലുള്ള ഈശ്വരൻ്റെ ദിവ്യത്വത്തെ പ്രകാശിപ്പിക്കുന്ന നിരവധി മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് തന്ത്രശാസ്ത്രം. മന്ത്രാരാധനയുടെ പ്രായോഗികശാസ്ത്രമായ തന്ത്രം ശിവപാർവ്വതി സംഭാഷണമായ ആഗമനിഗമങ്ങളിൽ നിന്നുമാണ് ഉണ്ടായത്.
2. മന്ത്രം: സനാതനധർമ്മദേവതകളായ ഈശ്വരമൂർത്തികൾ സ്തുതിഹർഷിതരാണ്. അവരെ മന്ത്രങ്ങളിൽ സ്തുതിക്കുന്നതിലൂടെ ഭക്തരുടെ ആഗ്രഹസാഫല്യങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു. ശരിയായ മന്ത്രജപത്തിലൂടെ സകലപാപങ്ങളും തീയിൽ പഞ്ഞി എന്ന പോലെ സംഹരിക്കപ്പെടുന്നു. മനനം ഹേതുവായിട്ടുണ്ടായ മന്ത്രങ്ങൾ പ്രപഞ്ചത്തെപ്പോലും സൃഷ്ടിക്കുവാനും രക്ഷിക്കുവാനും കഴിവുള്ളവയാണ്. ഋഷീശ്വരന്മാർ അവരുടെ തപസ്സു കൊണ്ടും മന്ത്രോപാസന കൊണ്ടും പ്രപഞ്ചരഹസ്യത്തെ അറിഞ്ഞവരാണ്. ഭൂസ്വർഗ്ഗ പാതാളങ്ങളിൽ നിറഞ്ഞുനില്ക്കുന്ന പരമാത്മചൈതന്യത്തെ അർത്ഥസമ്പുഷ്ടമായ അക്ഷരവിന്യാസത്തിലൂടെ മന്ത്രരൂപേണ ലോകത്തിന് നല്കിയവരാണ് നമ്മുടെ ഋഷിവര്യന്മാർ. സൃഷ്ടി-സ്ഥിതി-സംഹാരകാരണഭൂതവും ത്രിഗുണാത്മകവുമായ ആദിപ്രണവമന്ത്രത്തിൽ തുടങ്ങി അത്ഭുതകരവും അപാരസിദ്ധ്വർത്ഥകവുമായ അനേകം മന്ത്രങ്ങളെയും, ബീജാക്ഷരങ്ങളെയും, മൂലമന്ത്രങ്ങളെയും, ധ്യാനശ്ലോകങ്ങളെയും സാത്വികരായ ഈശ്വരവിശ്വാസികൾക്കു മുൻപിൽ സമർപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ
3. യന്ത്രം: ആദ്ധ്യാത്മികതയേയും പ്രായോഗികതയേയും കൂട്ടിയിണക്കിക്കൊണ്ട് പ്രകൃതിയിലെ അദൃശ്യമായ ഈശ്വരചൈതന്യത്തെ മൂർത്തരൂപത്തിലാക്കുന്നവയാണ് യന്ത്രങ്ങൾ. അണ്ഡകടാഹത്തിൽ വ്യാപിച്ചിരിക്കുന്ന പരമാത്മചൈതന്യത്തിൻ്റെ കാണപ്പെട്ട പ്രതിരൂപമാണ് യന്ത്രം. ഋഷീശ്വരന്മാരാൽ രചിക്കപ്പെട്ട മന്ത്രങ്ങൾക്ക് അനുസൃതമായി രചിക്കപ്പെട്ട യന്ത്രങ്ങൾ മനുഷ്യർക്ക് ഐശ്വര്യവും അഭിവൃദ്ധിയും നല്കുന്നു. വിധിപ്രകാരം നിർമ്മിച്ച് ദേവതാപൂജ ചെയ്ത് ചൈതന്യവത്താക്കിയ യന്ത്രങ്ങൾ മുൻജന്മപാപങ്ങളിൽ നിന്നും ശത്രുപീഢകളിൽ നിന്നും ഗ്രഹദോഷങ്ങളിൽനിന്നും നമ്മെ രക്ഷിക്കുന്നു.
വ്യാപാര അഭിവൃദ്ധിക്കുവേണ്ടിയും ക്ഷുദ്രപീഡകൾ ഉണ്ടാകാതിരിക്കാനും യന്ത്രങ്ങൾ സ്ഥാപിക്കുകയും ധരിക്കുകയും ചെയ്യുന്നു. ശൈവവൈഷ്ണവ ശാക്തേയ വിഭാഗങ്ങളിലുള്ളതും അപാരഅനുഗ്രഹസിദ്ധികൾ ഉള്ളതുമായ അനേകം യന്ത്രങ്ങളെ ചിത്രങ്ങൾ സഹിതം ലളിതവും സുതാര്യവുമായി ഈ ഗ്രന്ഥത്തിലൂടെ വിവരിച്ചിരിക്കുന്നു. സുദർശനം, മൃത്യുഞ്ജയം, അഘോരം, ത്രൈലോക്യമോഹനം, അശ്വാരൂഢം, മദനകാമേശ്വരി, സമ്മോഹനം, ഋണമോചനം, ശ്രീചക്രം തുടങ്ങിയ യന്ത്രങ്ങൾ അവയിൽ ചിലതാണ്. സുഖം, ക്ഷേമം, ഐശ്വര്യം, ധനാഭിവൃദ്ധി എന്നിവ ലഭിക്കാൻ വിധിയാംവണ്ണം തയ്യാറാക്കിയ യന്ത്രങ്ങൾ ഭക്തിപൂർവ്വവും ശ്രദ്ധയോടെയും ധരിച്ചാൽ ഫലം നിശ്ചയമാണ്. വിദ്യാഭ്യാസപരമായ ബുദ്ധിമുട്ടുകൾ, മാറാരോഗങ്ങൾ, കർമ്മരംഗത്തെ തടസങ്ങൾ, ഗ്രഹനിർമ്മാണ തടസം, വിവാഹതടസം, വന്ധ്യത, ദാരിദ്ര്യം, ശത്രുദോഷം തുടങ്ങിയ അഷ്ടദോഷങ്ങൾ നേരിടുന്നതിനും, ജീവിതപ്രതിസന്ധികൾ പരിഹരിക്കുന്നതിനും ഉത്തമമായ ഒരു വിശിഷ്ടഗ്രന്ഥം.